2014, ഫെബ്രുവരി 26, ബുധനാഴ്‌ച

മാലം ഗവണ്മെന്റ് യൂ പി സ്കൂൾ : എന്റെ വിദ്യാലയം

                                           
അന്നെനികൊരു 5 വയസ്സ് കാണും .ആദ്യമായിട്ട് ഒന്നാം തരത്തിൽ കയറുന്ന ദിവസം .... ഏതാണ്ട് ഒരു പുതുമ ഓക്കേ തോന്നിയിരുന്നു . ആരുടെ കയ്യ് പിടിച്ചാണ് പോയതെന്ന് ഒര്മയില്ല .ആകെപ്പാടെ ഒരു മഞ്ഞളിപ്പയിരുന്നു ..തലയിൽ ഒരു കൊമ്പ് ഓക്കേ കെട്ടി ...ഹോ ഒര്കുമ്പോൾ തെന്നെ ചിരിവരും . സ്കൂളിന്റെ മുറ്റത്തു കൂടി നേരേ അങ്ങ് നടന്നു ചുറ്റും കുട്ടികൾ .പക്ഷെ അന്റെ കണ്ണ് അവിടെ ഒന്നും അല്ലാരുന്നു .എത്രയെത്ര ഉടുപ്പുകൾ , വര്ണ കുടകൾ .ഒരപാര കാഴ്ചതന്നെ ആയിരുന്നു .ഞ്ഗൽ ഒരു മുറിയിലേക്ക് കയറി .വീണ്ടും നടന്നു അവസാനം ഒരു മുറിയില ചെന്നു. ഒരു പരുപരുത്ത ശബ്ദം കേട്ട് മുകളിലേക്ക് നോക്കി .കണ്ണടയുടെ വിടവിലൂടെ രണ്ടു കണ്ണുകൾ എന്നെ ഉറ്റു നോക്കി . അതെ അതാണ് എന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ..പിന്നീട് ആ സ്കൂൾ എനിക്ക് ആരെല്ലാമോ ആയിരുന്നു . ഒരു പക്ഷെ ആ സ്കൂളിനെ കുറിച്ച് പറയാൻ അനിക്ക് വാക്കുകള കിട്ടില്ല .പോട്ടികരയാൻ തോന്നും .അത്രക്ക് ആത്മബന്ധം എനിക്കും ആ സ്കൂളിനും തമ്മിൽ ഉണ്ടാരുന്നു. എന്നെ വളർത്തിയതും താരാട്ടു പാടിയതും ഞാൻ ഇപ്പം എന്തെങ്കിലും ആയിട്ടുണ്ടെങ്കിലും അതിനു കാരണം എന്റെ ആ വിദ്യാലയം ആണ് .

മാലം ഗവണ്മെന്റ് യൂ. പി .എസ്

ഒന്നാം തരത്തിലെ എൻറെ ടീച്ചർ ഷയിൻ ആയിരുന്നു. ക്ലാസ്സിൽ വന്നു കയറിയപ്പോൾ ഒരു കൊച്ചു എന്നെ  ഒളിഞ്ഞു നോക്കി ( ഹണി) തലയിൽ രണ്ടു കൊമ്പ് ഒകെ കണ്ട കൊണ്ടാവാം ഒരു ചിരി ചിരിച്ചിട്ട് പോയ്‌ . പിന്നെ എന്നെ  കൊണ്ട് ബെഞ്ചിൽ ഇരുത്തി .ആദ്യം ഇരുന്നത് ജിറ്റിയുടെ അടുത്താരുന്നു ഞാൻ ആദ്യം പരിചയപെട്ട കുട്ടി . പിന്നെ കുറെ പേരെ കണ്ടു ഒരു പുഴുപല്ലി ( അമൃത) .പിന്നെ ഒരു ചുരുണ്ട മുടി ( അമൃത എസ് )
.അമൃത എസും ആയി എനിക്ക് നേരത്തെ പരിചയം ഉണ്ടായിരുന്നു .അവൾ അന്നെയും വിളിച്ചു കൊണ്ട് ഒരു ചുള്ളത്തി (ഹരിത) കൊച്ചിന്റെ അടുതേക്ക്പോയി .അവരുടെ ഗ്രൂപ്പിൽ ചേരാൻ . (വന്നു കേറിയില്ല അതിനു മുൻപ് ഗ്രൂപ്പിസം ) ഞാൻ പറ്റില്ലാന്നു പറഞ്ഞു പോന്നു .ആദ്യം ഒകെ അടിയായിരുന്നെങ്കിലും ഓർമ്മകൾ പങ്കുവെക്കുവാനും വിഷമങ്ങൾ അറിയിക്കാനും ഇപ്പോഴും എന്റെ ഒപ്പം ഉണ്ട് അവൾ ,എന്റെ പ്രിയ സുഹൃത്തായി 
                   അതിലും ഒകെ അനിക്ക് രസം തോന്നിയത് മറ്റൊന്നാരുന്നു കുറച്ചു അന്പില്ലെരുടെ കൂടെ ഒരു പെങ്കൊച്ചു ഇരിക്കുന്നു കുറെ നേരം നോക്കി നിന്ന് ആലോചിച്ചു  പിന്നെ കരച്ചില് കേട്ടപ്പഴ പെണ്കൊച്ചന്നു മനസിലായത് ആദ്യത്തെ നിരീക്ഷണം ഇവിടുന്നു തുടങ്ങി 
        ഞാൻ പാടുമായിരുന്നു എൻറെ പാട്ടുകൾക് ജീവന നല്കിയ ഒരു അദ്യാപിക ഞങ്ങൾകുണ്ടായിരുന്നു കൊച്ചു ശോഭന ടീച്ചർ കൊച്ചുതാനെങ്കിലും വലിയ വിശാലമായ ഒരു ഹൃദയത്തിനു ഉടമയായിരുന്നു ടീച്ചർ . ഒരു പക്ഷെ ഞാൻ ആ സ്കൂളിൽ ഏറ്റവും കൂടുതൽ  സ്നേഹിച്ചതും വിട്ടുകളഞ്ഞതും ടീച്ചറിനെ ആയിരിക്കും .അത്രക്ക് ഇഷ്ടമായിരുന്നു ഞങൾക്ക് , ഞങളെയും .
 കൊച്ചു ശോഭന ടീച്ചർ

ഓരോ ടീച്ചറും താങ്ങും തണലും ആയിരുന്നു .ചെല്ലമ്മ ടീച്ചർ  ,  ഓമന ടീച്ചർ , ഷ്യ്നി ടീച്ചർ , സാലി ടീച്ചർ , കുരിയാകോ സർ ,ബിന്ദു ടീച്ചർ, മിനി ടീച്ചർ , ഷ്യ്ന് ടീച്ചർ , ആശ ടീച്ചർ( വിട്ടു പോയിട്ടുണ്ടങ്കിൽ ക്ഷമികണം ) അങ്ങനെ പലരും . 
     ചേട്ടന്മാരും ചേച്ചിമാരും അല്ലാവരും നല്ലതായിരുന്നു . അതില് സുര്യ അന്ന ചേച്ചിയെ ആയിരുന്നു അനിക്ക് ഏറ്റവും ഇഷ്ടം( പക്ഷെ മുഖം വ്യക്തം ആയി ഒര്മയില്ല ) എൻറെ ചേച്ചി അവിടെ പടികുന്നത് കൊണ്ട് സുഖം ആരുന്നു . ടീച്ചർമാർക്കു അന്നേ ഇഷ്ടമാരുന്നു. എനികാവരെയും. വേറെ ഒരു സ്കൂളിലും ഇത്രയും കുട്ടികളുമായി ഇടപെടുന്ന ടീചെർമ്മാർ ഉണ്ടാവില്ല .
      സ്കൂളിൻറെ മുറ്റത്തു രണ്ടു മാവുണ്ട്.ഒരു മുത്തശി മാവും ഒരു മുത്തച്ഛൻ മാവും . നല്ല പഴക്കം ചെന്ന മാവുകളാണന്നു പറഞ്ഞു കേട്ടിട്ടുണ്ട്  .എൻറെ അമ്മോ അന്തൊരു വലിപ്പം ആണന്നോ ? അതിന്റെ ഗന്ധം ഹോ മരിച്ചു പോവും .ആ സ്കൂളിൻറെ ഏറ്റവും വലിയ ഐശ്വര്യം ആ മാവുതന്നെ ആണ് .അതിന്റെ ആ ഗാംഭീര്യം . കാറ്റ് വീശുമ്പോൾ കണ്ണിമാങ്ങാ പെറുക്കാൻ ഓടും .ഒരു ദിവസം ക്ലാസ്സിൽ നിന്നും ഓടി മാങ്ങാ ഒകെ പെറുക്കി തിരിച്ചു വന്നപ്പം ടീച്ചർ വാതികൽ നില്പ്പുണ്ട് നല്ല ചുട്ട രണ്ടു  അടിയങ്ങു തന്നു പിന്നെ പോയിട്ടില്ല 
മുത്തശി മാവും മുത്തച്ഛൻ മാവും

.മഴയും വെയിലും മാറി മാറി വന്നപൊഴും ഒരു കുഴപ്പവും ഇല്ലാതെ കാത്തു സൂക്ഷിച്ച ആ കെട്ടിടം ഉണ്ടല്ലോ അത് എനികെല്ലാം എല്ലാം ആയിരുന്നു .ഒരു യുഗം മുഴുവനും ഒരുത് വെക്കാൻ ഒരു പാട് ഓർമ്മകൾ തന്നെ എൻറെ സ്വന്തം വീട് .ഈ ആകാശത്തെ എനിക്ക് തൊടാൻ സാധിച്ചിരുന്നു എങ്കിൽ അതിൽ ഞാൻ എൻറെ മാലം സ്കൂളിൻറെ പേര് എഴുതുമായിരുന്നു ലോകം അറിയട്ടെ എൻറെ ഈ നല്ല സ്കൂളിനെ ......

ഗവണ്മെന്റ് യൂ പി എസ്‌ മാലം URL : govt : ups maalam